SignIn
Kerala Kaumudi Online
Monday, 12 October 2026 8.41 PM IST

സെഞ്ച്വറി ദിനത്തിൽ 9 കോടിയിൽ പ്രിയദർശിനി

priyadarshini

ജില്ലയിൽ നൽകിയത് 30 ലക്ഷത്തോളം സീറോ ടിക്കറ്റുകൾ

തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ ''പ്രിയദർശിനി "" സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 100 ദിവസത്തിനിടെ ജില്ലയിലെ ഏഴു ഡിപ്പോകളിൽ നിന്നായി വനിതകൾ പ്രയോജനപ്പെടുത്തിയത് 30 ലക്ഷത്തോളം സൗജന്യ ടിക്കറ്റ്. ആകെ ഒമ്പത് കോടിയോളം വരുന്ന 29. 41 ലക്ഷം 'സീറോ" ടിക്കറ്റുകളാണ് വനിതായാത്രക്കാർക്ക് നൽകിയത്. സ‌ർവ്വീസ് ആരംഭിച്ച ജൂൺ 15 മുതൽ 100 ദിവസം പൂർത്തീകരിച്ച ഇന്നലെവരെ സേവനം പ്രയോജനപ്പെടുത്തിയ സ്ത്രീകളുടെ കണക്കാണിത്. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണവും ചെലവാകുന്ന തുകയും കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‌ഏറ്റവും കൂടുതൽ യാത്രക്കാർ സേവനം പ്രയോജനപ്പെടുത്തിയത് കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ്. 100 ദിവസത്തിനിടയിൽ 7.40 ലക്ഷം യാത്രക്കാരിൽ നിന്നായി 2.18 കോടിയുടെ ടിക്കറ്റുകളാണ് നൽകി. തൊട്ടുപിന്നിലുള്ള തൊടുപുഴയിൽ 8.5ലക്ഷം യാത്രക്കാരിൽ നിന്നായി 2.16കോടിയുടെ ടിക്കറ്റാണ് നൽകിയത്. 1.05 ലക്ഷം യാത്രക്കാരിൽ നിന്നായി 24.73 ലക്ഷത്തിന്റെ ടിക്കറ്റ് നൽകിയ ചെറുതോണി ഡിപ്പോയിലും 0.92 ലക്ഷം യാത്രക്കാരിൽ നിന്നായി 32.62 ലക്ഷത്തിന്റെ ടിക്കറ്റ് നൽകിയ നെടുങ്കണ്ടം ഡിപ്പോയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെയർസ്റ്റേജ്, ലിമിറ്റഡ് സ്റ്റോപ്പടക്കമുള്ള 118 ഓർഡിനറി ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്.

ഡിപ്പോകളിൽ ആഘോഷം

100 ദിനം പൂർത്തീകരിച്ചതിന്റെ ഭാഗമായി ഇന്നലെ എല്ലാ ഡിപ്പോകൾക്കും പുറമെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചും ആഘോഷം ഒരുക്കിയിരുന്നു. യാത്രക്കാർക്ക് മധുരം വിതരണം ചെയ്തായിരുന്നു ജീവനക്കാരുടെയും പ്രാദേശിക കോൺഗ്രസ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആഘോഷം നടത്തിയത്. ഡിപ്പോയിലെത്തിയ യാത്രക്കാർക്ക് പുറമേ നിരത്തിലിറങ്ങി സ്വകാര്യബസുകളിലെ യാത്രക്കാർക്കടക്കം പലയിടത്തും മധുരം നൽകിയിരുന്നു.

( ഡിപ്പോ, സ്ത്രീ യാത്രക്കാർ ( ലക്ഷത്തിൽ ), സീറോടിക്കറ്റ് നിരക്ക്

തൊടുപുഴ: 8.50, 2.26 കോടി

മൂലമറ്റം: 2.29, 61.77 ലക്ഷം

കട്ടപ്പന: 6.17, 1.89 കോടി

കുമളി: 7.40, 2.18 കോടി

നെടുങ്കണ്ടം: 092, 32.62 ലക്ഷം

ചെറുതോണി: 1.05, 24.73 ലക്ഷം

മൂന്നാർ: 3.74 ലക്ഷം, 1.57 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL