തൊടുപുഴ : ഗാന്ധിയൻ തത്വസംഹിതയിൽ അടിയുറച്ച് നിന്നുള്ള കാഡ്സിന്റെ 26 വർഷത്തെ പ്രവർത്തനം കാർഷിക മേഖലയ്ക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഗവ. ചീഫ് വിപ്പ്. അപു ജോൺ ജോസഫ് പറഞ്ഞു.. കാഡ്സിന്റെ ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഡ്സിന്റെ തനത് ഉൽപന്നങ്ങൾ മാത്രം വിൽപ്പന നടത്തുന്ന സിഗ്‌നേച്ചർ ഷോപ്പിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. .
കടുത്ത വേനൽ തുടർന്നുവരുന്ന പശ്ചാത്തലത്തിൽ ആളുകൾക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിന് നിലവിലുള്ള കനാലുകളിൽ നിന്നും നേരിട്ട് വെള്ളമെടുക്കുന്നതിന് അനുമതി നൽകുന്നതിന് സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കാഡ്സ് ഭരണസമിതി അംഗങ്ങളായ സജി മാത്യു, കെ എം മത്തച്ചൻ എന്നിവർ ചേർന്ന് ചീഫ് വിപ്പിന് നൽകി. നാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ് കുളങ്ങര ആദ്യ വില്പന നിർവഹിച്ചു
25 സിഗ്‌നേച്ചർ ഷോപ്പുകളുടെ ഫ്രാഞ്ചൈസി സ്ഥലനിർണയ പ്രഖ്യാപനം മുൻസിപ്പൽ വൈസ് ചെയർമാൻ കെ ദീപക് നിർവഹിച്ചു .കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ,സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബു ,ഗാന്ധിദർശൻ വേദി ജനറൽ സെക്രട്ടറി അഡ്വ. ആൽബർട്ട് ജോസ് , ചെറുകിട വ്യവസായ അസോസിയേഷൻ സെക്രട്ടറി ജോബി ചെറിയാൻ ,വിസിബ് സെക്രട്ടറി കെ .സി തങ്കച്ചൻ, ഡയറക്ടർമാരായ വി പി ജോർജ് , എൻ .ജെ മാമച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു.ഡയറക്ടർമാരായ കെ. എം ജോസ്, കെ. എം മത്തച്ചൻ, വി .പി സുകുമാരൻ ,ജിജി മാത്യു ,സജി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |