തൊടുപുഴ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ( എ എം എ ഐ ) ജില്ലാ കമ്മറ്റിയും നാഗാർജുന ആയുർവേദയും ചേർന്ന് തൊടുപുഴ ന്യൂമാൻ കോളേജിൽ ആയുർവേദ ഔഷധോദ്യാനം ഒരുക്കി. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു.പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന്റെ അനുബന്ധമായി 'ആരോഗ്യമുള്ള നല്ല നാളെക്കായി ആയുർവേദം' എന്ന സന്ദേശത്തോടെ നടന്ന പരിപാടി എ എം എ ഐ ജില്ലാ സെക്രട്ടറി ഡോ : അജിത്ത് ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജെന്നി കെ അലക്സ്,വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്,എ എം എ ഐ ജില്ലാ വനിതാ ചെയർ പേഴ്സൺ ശില്പ വിജയൻ,ജില്ലാ കൺവീനർ ഡോ : നീത പോൾ, തൊടുപുഴ ഏരിയ പ്രസിഡന്റ് ഡോ: കെ ആർ സരേഷ് എന്നിവർ സംസാരിച്ചു. നാഗാർജുൻ ആയുർവേദ കാർഷിക വിഭാഗം മേധാവി ബേബി ജോസഫ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ഇതോടൊപ്പം ഔഷധ സസ്യ വിതരണവും ക്വിസ് മത്സരവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |