SignIn
Kerala Kaumudi Online
Sunday, 25 October 2026 6.43 AM IST

വേളൂരിൽ കാട്ടാനശല്യം രൂക്ഷം,​ പ്രക്ഷോഭവുമായി ജനകീയ പ്രതിരോധ സമിതി

kachiramuzhy
അമയപ്രയിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചപ്പോൾ

ഉടുമ്പന്നൂർ: വേളൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായതോടെ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. ഇതിന്റെ ഭാഗമായി 31ന് വേളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് പരിയാരം കവലയിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. തുടർന്ന് പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണെമെന്ന് ആവശ്യപ്പെട്ട് വനപാലകർക്ക് നിവേദനം നൽകും. കഴിഞ്ഞദിവസം അമയപ്ര, കച്ചിറാമുഴി ഭാഗങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഹാളിൽ ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോൺ മുണ്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ജോൺസൺ കുര്യൻ,​ ​ നൈസി ഡെനിൽ,​ ഷെമീന അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ എൽദോസ്, ജില്ലാപഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് എന്നിവർ പങ്കെടുത്തു. കാട്ടാന ശല്യത്തിന്റെ കെടുതി വനപാലകരെ ബോദ്ധ്യപ്പെടുത്തുന്നതിനും ഇക്കാര്യംരേഖാമൂലം നൽകുന്നതിനുമായിട്ടാണ് പ്രതിഷേധം. സമീപപ്രദേശങ്ങളായ വേളൂർ, വരിക്കമറ്റം, പുലികാവ്, ആൾക്കല്ല്, മലയിഞ്ചി മേഖലകളിലും ആനശല്യം രൂക്ഷമായി തുടരുകയാണ്.

 മലയിഞ്ചിയിലും മലയിറങ്ങി കാട്ടാന

മലയിഞ്ചി മേഖലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനശല്യം രൂക്ഷമായി. വെള്ളിയാഴ്ച രാത്രിയിൽ തോണിഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. ആനശല്യം വർദ്ധിച്ച് ജനവികാരം എതിരായതോടെ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. ഇതിന്റെ ഭാഗമായി മലയിഞ്ചി മുതൽ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് 29 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. വനമേഖലയായതിനാൽ മുറിച്ച് നീക്കേണ്ട മരങ്ങളുടെ കണക്കെടുപ്പ് നടത്തി മാർക്ക് ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കൂവെന്നതായിരുന്നു ആദ്യ നിലപാടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുമെന്നതിനാൽ മരം മുറിക്കാതെ തന്നെ ഫെൻസിംഗ് സ്ഥാപിക്കാനാണ് നിലവിലെ നീക്കം. മലയിഞ്ചിക്കും ഫോറസ്റ്റ് ഓഫീസിനുമിടയിലെ ആനകളുടെ സ്ഥിരം സഞ്ചാരപാതകളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെൻസിംഗ് സ്ഥാപിക്കുന്നതോടെ കൃഷിയിടങ്ങളിലും ജനവാസ മേഖലയിലുമുള്ള ആനശല്യം നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL