
പീരുമേട്: പാമ്പനാർ പ്രദേശത്ത് പത്ത് ദിവസമായികുടിവെള്ളം മുടങ്ങി. ഹെലിബറിയ പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് ഇവിടെ എത്തിയിരുന്നത്. യന്ത്ര തകരാർ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് കുടിവെള്ളം മുടങ്ങിയത്..ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതി ഷേധിച്ച് ഉപഭോക്താക്കൾവാട്ടർ അതോറിറ്റി ഓഫീസിൽ പരാതിയുമായി എത്തി.വാട്ടർ അതോററ്റിയുടെ കുടിവെള്ളമാണ് പാമ്പനാറിലും സമീപപ്രദേശങ്ങളിലും എത്തുന്നത്. കിണറോ, മറ്റ് സംവിധാനങ്ങളോ ഇവിടെ ഇല്ല. ഇതുകൊണ്ട് തന്നെ പീരുമേട് പഞ്ചായത്തിലെ ആയിരത്തിലധികം ഉപഭോക്താക്കൾക്ക് കുടിവെള്ളം കിട്ടാതെ ഏറെ ബു്ദ്ധിമുട്ടുകയാണ്. പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫീസിൽ എത്തിയ
പാമ്പനാർ നിവാസികളുടെ മുമ്പിൽ പരാധീനതകളുടെ കെട്ടഴിക്കുകയാണ് വാട്ടർ അതോറിറ്റി ജീവനക്കാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ എൻജിനീയറോ ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.പ്രതിഷേധവുമായി എത്തിയ നാട്ടുകാർ തുടർന്ന് പീരുമേട് തഹസിൽദാർക്കും പരാതി നൽകി. പഞ്ചായത്ത് പ്രസിഡന്റുമായും ചർച്ച നടത്തി.കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാണാണ് പണികൾ വൈകുന്നത് എന്ന് വാട്ടർ അതോറിറ്റി പറയുന്നു. കോൺക്രീറ്റ് ഫില്ലറുകൾ തകർന്നാണ് ഹെലിബറിയായിൽപൈപ്പ് പൊട്ടിയത്. പണികൾ പൂർത്തിയാക്കി വ്യാഴാഴ്ചയോടെ പമ്പിങ്ങ് ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർപറയുന്നു.കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശത്ത്പീരുമേട്പഞ്ചായത്ത് മുൻകൈയെടുത്ത് വാഹനത്തിൽ വെള്ളം എത്തിക്കണമെന്നാണ് നാട്ടുകാർആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |