ഉപ്പുതറ: വീടു കയറി ആക്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജകുമാരി ഈഴക്കുന്നേൽ ബിജു ദേവസ്യ (45), മകൻ റോബിൻ ബിജു (18) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജുവിന്റെ ഭാര്യ ഷീന ഭർത്താവുമായി പിണങ്ങി ഒൻപത് മാസമായി ബന്ധുവായ സെബാസ്റ്റ്യനോടൊപ്പം ഉപ്പുതറ ഒൻപതേക്കറിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ബിജുവും മകനും ചേർന്ന് ഇവരുടെ വീട്ടിൽ കയറി ആക്രമിച്ചെന്നാണ് കേസ്. അക്രമത്തിൽ ഷീന, സെബാസ്റ്റ്യൻ, സെബാസ്റ്റ്യന്റെ അമ്മ, പ്രായപൂർത്തിയാകാത്ത മകൻ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഇവർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |