
കട്ടപ്പന:കാഞ്ചിയാർ ലബ്ബക്കടയിൽ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ. മൂർഷിദാബാദ് രാജാപ്പൂർ ജില്ലയിൽ അപൂർപാറ ഭാഗം സ്വദേശി സുമൻ മുള്ള (24) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1.195 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന എസ്.ഐമാരായ അജേഷ് വിജയൻ, സജികുമാർ, എം.എസ്. അനൂപ്, അൻസാർമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |