SignIn
Kerala Kaumudi Online
Thursday, 05 November 2026 6.49 PM IST

'അതിഥികളുടെ' അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടി ജനം, ഞായറാഴ്ചകളിൽ പൊതുശല്യമെന്ന് പരാതി

adhidhi

തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലെ നഗരങ്ങളിൽ ചേക്കേറാൻ തുടങ്ങിയതോടെ പൊതുഇടങ്ങളിൽ സംഘർഷം വർദ്ധിക്കുന്നതായി വ്യാപക പരാതി. തൊടുപുഴയിലും കട്ടപ്പനയിലുമായി ഇവർ താമസിക്കുന്ന ഇടങ്ങളിൽ ലഹരി ഉപയോഗമടക്കം വർദ്ധിച്ചിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. തൊടുപുഴ നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം നാട്ടുകാ‌ർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ച നഗരസഭയിലെ ഏഴാം വാർഡിൽ വ്യാപാര ഭവന് സമീപത്തായി കഞ്ചാവ് പൊതികൾ വിൽക്കുന്നതിനിടെ രണ്ട് പേരെ നാട്ടുകാർ പിടിച്ചിരുന്നെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഓടിയവരെ കണ്ടെത്താനായില്ല. ഇവർക്കിടയിൽ മയക്കുമരുന്ന് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് നാട്ടുകാരും വലിയ ഭീതിയിലാണ്. തൊഴിലാളികൾ താമസിക്കുന്ന വീടിന് മുമ്പിലെ വഴിയിലൂടെ നടന്നു പോയ പ്രദേശത്തെ ചില വിദ്യാർത്ഥിനികളെ ആംഗ്യഭാഷയിൽ ആക്ഷേപിക്കുകയും സമീപത്തെ മറ്റൊരു വീടിന്റെ വാതിലിൽ മുട്ടി പൈസ തന്നാൽ ഭക്ഷണം തരുമോയെന്ന് ചോദിച്ചതായും പരാതിയുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകാർ തൊടുപുഴ ഡിവൈ.എസ്.പിക്കും നഗരസഭയിലും പരാതി നൽകിയിരുന്നു. പണത്തിനായി തൊഴിലാളികളെ യാതൊരു രേഖയുമില്ലാതെ ചില കെട്ടിട ഉടമകൾ കുത്തിനിറച്ച് താമസിക്കാൻ അനുവദിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇത്തരം രേഖകൾ സൂക്ഷിക്കേണ്ട തൊഴിൽവകുപ്പിന്റെ അതിഥിപോർട്ടലിലും ഭൂരിപക്ഷം പേരും രജിസ്റ്റർ ചെയ്തിട്ടില്ല.

 കട്ടപ്പനയിലും അഴിഞ്ഞാട്ടം

കട്ടപ്പനയിൽ ഞായറാഴ്ചകളിൽ അന്യസംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നതായി വ്യാപക പരാതിയുണ്ട്. പൊതുസ്ഥലങ്ങളിലെ മദ്യപാനം, വാക്കുതർക്കങ്ങൾ, ഗതാഗത തടസങ്ങൾ എന്നിവയാണ് യാത്രക്കാർക്കും വ്യാപാരികൾക്കും പ്രതിസന്ധിയാകുന്നത്. കൂട്ടത്തോടെ ടൗണിൽ ഇറങ്ങുന്ന തൊഴിലാളികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അനുദിനം പെരുകുകയാണ്. നഗരത്തിൽ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അധികൃതരുടെ ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ അധികൃതർ ശക്തമായ പരിശോധന നടത്തണി വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഏതാനും മാസങ്ങൾക്ക് മുമ്പ് മദ്യപിച്ച് ബോധമില്ലാതെ വീട് മാറിക്കയറിയ അന്യസംസ്ഥാനതൊഴിലാളിയെ കട്ടപ്പന പൊലീസ് താക്കീത് നൽകി വിട്ടയച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL