SignIn
Kerala Kaumudi Online
Thursday, 17 September 2026 11.46 AM IST

2,25,649 കുടിവെള്ള കണക്ഷൻ ഗ്രാമീണ മേഖലയ്ക്ക് 'ജലജീവൻ" പ്രതീക്ഷ

jalajeevan

കണ്ണൂർ:ഗ്രാമീണ മേഖലിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം ലഭിച്ചത് 2,25,649 കുടിവെള്ള കണക്ഷനുകൾ.സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2024 ഓടുകൂടി ഗാർഹിക കുടിവെള്ള കണക്ഷൺ നൽകി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്നതാണ് ഈ പദ്ധതി.

സംസ്ഥാനത്ത് 53,34,736 കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനായി 40,203.61 കോടി രൂപയുടെ പ്രവൃത്തികൾക്ക് നിലവിൽ ഭരണാനുമതി നൽകിയിട്ടുണ്ട്.പ്രവൃത്തി പൂർത്തിയാകുന്നതോടെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം.കണക്ഷൻ ആവശ്യമില്ലാത്തവർ തങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളമുണ്ടെന്ന് അധികൃതർക്ക് എഴുതി നൽകണം.

അതെസമയം സ്ഥലലഭ്യത പദ്ധതിക്ക് പലയിടത്തും തടസ്സമാകുന്നുവെന്ന് ജലജീവൻ മിഷൻ അധികൃതർ പറഞ്ഞു.അനുബന്ധ ഘടകങ്ങൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് ,റെയിൽവേ ,നാഷണൽ അതോറിറ്റി ,വനം വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ നിന്നുമുള്ള അനുമതി ലഭിക്കാത്തതും പ്രശ്നമാണ്. 202021

കൊവിഡ് , പ്രളയം എന്നിവയുണ്ടാക്കിയ സ്തംഭനവും പൈപ്പ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവും പദ്ധതി നിർവ്വഹണത്തിന് സൃഷ്ടിച്ചിരുന്നതായും അധികൃതർ പറഞ്ഞു.

2022-23 സാമ്പത്തിക വർഷം ജലജീവൻ പദ്ധതിയിലുൾപ്പെടുത്തി ഇതുവരെ 4.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്.പദ്ധതി ആരംഭിച്ചതിനു ശേഷം നിലവിലെ കണക്ക് പ്രകാരം ആകെയുള്ള കണക്ഷനുകളുടെ എണ്ണം 32.66 ലക്ഷം ആയി ഉയർന്നിട്ടുണ്ട്.നിലവിൽ 39 പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്.പദ്ധതിയിലൂടെ എല്ലാ ഗ്രാമീണ സ്‌കൂളുകളിലും അംഗണവാടികളിലും ശുദ്ധജലമെത്തിച്ച് വരികയാണ്.


പദ്ധതി പഞ്ചായത്തിന് കീഴിൽ

അതാത് പഞ്ചായത്തിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി വാട്ടർ അതോറിറ്റി ,ജലനിധി,ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് എന്നീ ഏജൻസികൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ആസൂത്രണം മുതൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരം വേണം.ഇതിനായി ഗ്രാമീണ തലത്തിൽ ഗ്രാമ പഞ്ചായത്ത് വാട്ടർ ആന്റ് സാനറ്റേഷൻ കമ്മറ്റികൾ നിലവിലുണ്ട്. പദ്ധതിചിലവിന്റെ 25 ശതമാനം സംസ്ഥാന വിഹിതവും 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 50 ശതമാനം കേന്ദ്രസർക്കാരുമാണ് വഹിക്കുന്നത്.പത്ത് ശതമാനമാണ് ഗുണഭോക്തൃവിഹിതം.

കണ്ണൂർ

വർഷം- കണക് ഷൻ

2020 1,38,536

2021- 1,36,569

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL