പാനൂർ: പാനൂർ ബി.ആർ.സി അക്കാഡമിക് പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ 'സാർത്ഥകം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. കൂത്തുപറമ്പ് എം.എൽ.എ പി.കെ പ്രവീൺ പുസ്തകം പ്രകാശനം ചെയ്തു. പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത കഥാകൃത്ത് രാജു കാട്ടുപുനം പുസ്തകം പരിചയപ്പെടുത്തി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ കെ.വി ദീപേഷ് പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ ഷമീന സുബൈർ, പാനൂർ ബി.പി.സി കെ. സിമ്മി, വി.പി ചാത്തുമാസ്റ്റർ, ഡി.പി.ഒ പ്രതിനിധി പി.കെ സഭിത്ത്, പി.പി സുധീർ കുമാർ, നജീബ്, ദിനേശൻ പച്ചോൾ, അബ്ദുള്ള പുത്തൂർ ചടങ്ങിൽ സംസാരിച്ചു. കെ.ടി ജിഷ നന്ദി പറഞ്ഞു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |