SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

ദുരന്തനിവാരണ കമ്മിറ്റി രൂപീകരണം

duranda
കേളകം പഞ്ചായത്തിൽ രൂപീകരിച്ച ദുരന്ത നിവാരണ കമ്മിറ്റിയുടെയും അംഗങ്ങൾക്കുള്ള പരിശീലനത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജെയ്സൺ കാരക്കാട്ട് നിർവഹിക്കുന്നു

കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ദുരന്ത നിവാരണ കമ്മിറ്റി രൂപീകരണവും അംഗങ്ങൾക്ക് പരിശീലനവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എസ് മായ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.എം ജെയിംസ്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. മനോജ് കുമാർ, കെ.എസ്.ഇ.ബി കേളകം ഓവർസീയർ ജോഷി തെങ്ങുംപള്ളി, പേരാവൂർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജിതിൻ ശശീന്ദ്രൻ, ഡോ. മേരി ലിന, കേളകം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ബി. അഭിലാൽ, പി.എസ്. സണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സെക്രട്ടറി കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SUB COMMITTEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL