SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

ദിശാദർശൻ മെറിറ്റ് അവാർഡുകൾ

award
മെറിറ്റ് അവാർഡ് ദാന ചടങ്ങ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ്‌ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ദിശാദർശൻപോലുള്ള പദ്ധതികൾ സംസ്ഥാനത്തിനാകെത്തന്നെ മാതൃകയാകുന്നതായി റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. സജീവ്‌ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി ഗോപിനാഥൻ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ നടൻ പ്രശാന്ത് അലക്സാണ്ടർ മോട്ടിവേഷണൽ ക്ലാസ് നയിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാദർ തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളടക്കം വൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL