SignIn
Kerala Kaumudi Online
Tuesday, 28 July 2026 6.43 AM IST

മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ: തലയോട്ടി തകർന്ന തൊഴിലാളിക്ക് വിദഗ്ധ ചികിത്സ

കണ്ണൂർ (പയ്യന്നൂർ): ദേശീയപാതാ നിർമ്മാണത്തിനിടെ അപകടത്തിൽപ്പെട്ട് തലയോട്ടി തകർന്ന ബീഹാർ സ്വദേശിയായ തൊഴിലാളിയെ ചികിത്സ പൂർത്തിയാകും മുൻപ് ക്യാമ്പിലേക്ക് തള്ളിയ സംഭവത്തിൽ ഇടപെടൽ ശക്തമായതോടെ യുവാവിന് വിദഗ്ധ ചികിത്സ ലഭ്യമായി. മാത്തിൽ വൈപ്പിരിയത്ത് മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിൽ നരകയാതന അനുഭവിച്ചിരുന്ന 23 വയസുകാരനെ ആംബുലൻസിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റിന് മുന്നിലെത്തിച്ചു. മനുഷ്യാവകാശ പ്രവർത്തകരായ കെ.സി. ഹരിദാസും സി. ദിവാകരനും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെട്ടു. ഇവരുടെ അഭ്യർത്ഥന മാനിച്ച് പയ്യന്നൂർ ലേബർ ഓഫീസർ ക്യാമ്പ് സന്ദർശിച്ചു.
വിദഗ്ധ ചികിത്സ ഉടൻ ലഭ്യമാക്കണമെന്ന കർശന നിർദ്ദേശത്തിന് ഒടുവിൽ മേഘ കൺസ്ട്രക്ഷൻ കമ്പനി വഴങ്ങുകയായിരുന്നു. തുടർന്നാണ് യുവാവിനെ ആംബുലൻസിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റിന്റെ പരിശോധനയ്ക്കായി എത്തിച്ചത്. യുവാവിന്റെ ദയനീയാവസ്ഥ തിങ്കളാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL