SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.32 AM IST

ചികിത്സാ പിഴവെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതിയുടെ ഉത്തരവ് 

shanavas-
സിവി ഷാനവാസ്

കണ്ണൂർ: പള്ളി കബർസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ബംഗളൂരുവിൽ മെഡിക്കൽ റപ്രസെന്റേറ്റീവായിരുന്ന ഇരിവേരി സ്വദേശി സി.വി.ഷാനവാസിന്റെ (45) മൃതദേഹമാണ് ഇന്ന് കാലത്ത് പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുക.

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മാർച്ച് 16ന് ഷാനവാസ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ഭാര്യ ബംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. മൃതദേഹം രാവിലെ പുറത്തെടുത്ത ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL