SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

മോട്ടോർ തൊഴിലാളികൾ റെ. സ്റ്റേഷൻ മാർച്ച് നടത്തി

march
മോട്ടോർ തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മോട്ടോർ തൊഴിലാളികൾ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാരായി രാജൻ എം.എൽ.എ അദ്ധ്യക്ഷനായി. ഇന്ധന വില കുറക്കുക, കേന്ദ്ര ട്രാൻസ്‌പോർട്ട് നിയമ ഭേദഗതി പിൻവലിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, സ്വകാര്യ ബസ് വ്യവസായം സുരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി കെ. ജയരാജൻ സ്വാഗതം പറഞ്ഞു. പി. പുരുഷോത്തമൻ, യു.വി രാമചന്ദ്രൻ, എം.സി. ഹരിദാസൻ, എ. പ്രേമരാജൻ, ടി. അശോകൻ, വി.വി പുരുഷോത്തമൻ, വി.കെ മനോജ്, കെ. സന്തോഷ്, സെയ്തലവി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL