SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

റോഡിൽ വൻഗർത്തം; അപകടഭീതിയിൽ വിദ്യാർത്ഥികൾ

gartham
ഗർത്തം രൂപപ്പെട്ട സ്ഥലം ടി.ഒ മോഹനൻ എം.എൽ.എ സന്ദർശിക്കുന്നു

കണ്ണൂർ: വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ കടന്നുപോകുന്ന ബർണശേരി ആർമി സ്കൂൾ റോഡിൽ അപകടക്കെണിയായി വലിയ ഗർത്തം. റോഡിന്റെ നടുവിലായാണ് ഗർത്തം. ഇതുവഴിയുള്ള ഗതാഗതം പൂർണമായും വിലക്കി കൻോൺമെന്റ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

സെന്റ് മൈക്കിൾസ് സ്‌കൂൾ, ആർമി സ്‌കൂൾ, സെന്റ് തെരേസാസ് സ്‌കൂൾ, സെന്റ് പീറ്റേഴ്സ് സ്‌കൂൾ, ഗേൾസ് ഹൈസ്‌ക്കൂൾ തുടങ്ങിയ സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികൾ കടന്നുപോകുന്ന സ്ഥലമാണിത്. ഇവിടേക്കെല്ലാമായി 12,000 ഓളം കുട്ടികൾ ദിനംപ്രതി ഇതുവഴി എത്തുന്നുണ്ട്. ച്ചു.

റോഡിന്റെ സമീപത്തുകൂടി ഒരു തോട് ഒഴുകുന്നുണ്ട്. മഴ ശക്തമായാൽ റോഡ് പൊളിയുന്ന സാഹചര്യം വന്നാൽ ഇതിലൂടെ സഞ്ചരിക്കുന്നവർ തോട്ടിൽ വീണ് ഒഴുക്കിൽപെടാനുള്ള അവസ്ഥ മുൻകൂട്ടി കണ്ടാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. റോഡ് അടച്ചതോടെ വിദ്യാർത്ഥികൾ മറ്റൊരു വഴിയിലൂടെ ചുറ്റിയാണ് സ്‌കൂളിലേക്കെത്തുന്നത്. വാഹനങ്ങളും മറ്റുവഴികളാണ് ഉപയോഗിക്കുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

കന്റോൺമെന്റ് അതീനതയിലുള്ള സ്ഥലമാണിത്. അതിനാൽ അറ്റകുറ്റപണി നടത്തേണ്ടതും കന്റോൺമെന്റ് അധികൃതരാണ്. റോഡ് എത്രയും വേഗം അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും ചേർന്ന് കഴിഞ്ഞദിവസം കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം കളക്ടർ കന്റോൺമെന്റ് അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കാനായി പൊലീസ് ഇടപെടണമെന്നാവശ്യപ്പെട്ട് കമ്മിഷണർ ഓഫീസിലും പി.ടി.എ ഭാരവാഹികൾ കത്ത് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL