SignIn
Kerala Kaumudi Online
Monday, 27 July 2026 2.13 AM IST

കണിച്ചാറിൽ കർക്കടകം ഫെസ്റ്റ്

fest
കർക്കടകം ഫെസ്റ്റിൽ ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ നിർവഹിക്കുന്നു

കണിച്ചാർ: മഴക്കാലത്തെ ആരോഗ്യ പരിപാലനത്തിന്റെ പാരമ്പര്യ രീതികൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി, കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കർക്കടകം ഫെസ്റ്റ് - വില്പന ചന്ത സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോൾ നിർവഹിച്ചു. ആദ്യ വില്പന വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ സി.ഡി.എസ് മെമ്പർ ലൈസ ബെന്നിയ്ക്ക് കൈമാറി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വി.വി ശ്രീകല അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സുനി ജെസ്റ്റിൻ, വിനോയ് ജോർജ്, പി.ജി. സന്തോഷ്‌, ഷീബ തോമസ്, ജിബിൻ ജെയ്സൺ, തോമസ് പയ്യപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഫെസ്റ്റിലെ വില്പന ശാലയിൽ കർക്കടക മരുന്ന്, കർക്കടക കഞ്ഞികൂട്ട്, ആയുർവേദ പായസം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL