പയ്യന്നൂർ: ഫർക്ക ഗ്രാമോദയ ഖാദി സംഘം ഓണം വിപണന - പ്രദർശന മേള തുടങ്ങി. ഗ്രാമോദയ അങ്കണത്തിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇ.എ ബാലൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ദിവ്യ കരിപ്പത്ത്, കെ.വി രമേശൻ, പി. രവീന്ദ്രൻ, ഹേമന്ത് ചന്ദ്രൻ എന്നിവർക്ക് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു. സംഘം സെക്രട്ടറി എ. വിനയ സ്വാഗതവും ട്രഷറർ വി.കെ ഹരിദാസൻ നന്ദിയും പറഞ്ഞു. സിൽക്ക്, മസ്ലിൻ, ജൂട്ട്, കോട്ടൺ സാരികൾ, ചൂരിദാർ സെറ്റുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം മേളയിൽ വിൽപ്പനക്കും പ്രദർശനത്തിനുമായി ഒരുക്കിയിട്ടുണ്ട്. 30 ശതമാനം ഗവൺമെന്റ് റിബേറ്റിന് പുറമെ ടാറ്റാ ടിയാഗോ കാർ, 14 സ്കൂട്ടറുകൾ അടക്കമുള്ള പ്രത്യേക സമ്മാന പദ്ധതികളും ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |