SignIn
Kerala Kaumudi Online
Saturday, 10 October 2026 12.55 AM IST

 മലിന ജലം ഒഴുക്കിവിട്ട മത്സ്യവണ്ടിക്ക് പിഴ ചുമത്തി

malina-jalam-

കണ്ണൂർ: ദേശീയപാതയിൽ തെക്കീ ബസാറിലെ മക്കാനിക്ക് സമീപത്തായി മലിനജലം ഒഴുക്കി വിട്ട കെ.എൽ 04 എ.എച്ച് 3972 ലോറിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ്‌സ് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.വ്യാഴാഴ്ച രാവിലെ റോഡരികിൽ പാർക്ക് ചെയ്ത തൃശ്ശൂരിൽ നിന്നുള്ള വാഹനത്തിൽ നിന്നാണ് പൈപ്പിലൂടെ മലിനജലം തള്ളിയത്. സ്ഥലം വൃത്തിയാക്കാൻ ചെലവാകുന്ന തുക ഉൾപ്പെടെ വാഹന ഉടമസ്ഥനായ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി കെ.ഐ.നിഷാദിൽ നിന്നും ഈടാക്കാനും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ പൊതു ജനങ്ങൾക്ക് വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുളള തെളിവുകൾ നൽകാം. പരാതി അന്വേഷിച്ച് കുറ്റക്കാർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനം പാരിതോഷികമായി ബന്ധപ്പെട്ട വ്യക്തിക്ക് നൽകുകയും ചെയ്യും.ഫോൺ: 9446 700 800.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL