കൊല്ലം: അച്ഛന്റെ ശിക്ഷണത്തിൽ ട്രാക്കിൽ മിന്നും വിജയവുമായി മുഹമ്മദ് അമാൻ. കൊട്ടിയം ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസുകാരനായ മുഹമ്മദ് അമാൻ മുൻ കായികതാരമായ അച്ഛൻ സഹീറിന്റെ കീഴിൽ പരിശീലനം നേടിയാണ് 200 മീറ്റർ ജൂനിയർ ബോയ്സിൽ ഗോൾഡ് മെഡലും, 800 മീറ്ററിൽ സിൽവർ മെഡലും, 400 മീറ്ററിൽ ബ്രോൺസ് മെഡലും സ്വന്തമാക്കിയത്. മൂന്ന് വർഷമായി അത്‌ലറ്റിക്സിൽ പരിശീലനം നേടുന്നുണ്ട്. അമാന്റെ പിതാവ് ഉമയനല്ലൂർ നൗഷാദ് മൻസിലിൽ സഹീർ സ്റ്റേറ്റ്, നാഷണൽ തലങ്ങളിലും ഇന്റർ ക്ലബ് നാഷണൽ മത്സരങ്ങളിലും പങ്കെടുത്ത് നിരവധി മെഡലുകൾ സ്വന്തമാക്കയിട്ടുണ്ട്. അമ്മ നിഷയും സഹോദരിമാരായ അന്നയും ഐറിനും നൽകുന്ന പിന്തുണയും വിജയത്തിന് പിന്നിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |