കണ്ണൂർ: ചിന്മയ മിഷൻ സ്ഥാപകനും വേദാന്ത ആചാര്യനുമായ സ്വാമി ചിന്മയാനന്ദജിയുടെ 33ാം സമാധി ദിനം കണ്ണൂർ ചിന്മയ ബാലഭവൻ, ചാല ചിന്മയ എഡ്യൂക്കേഷൻ ക്യാമ്പസ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ ചാലയിലെ ചിന്മയ എഡ്യൂക്കേഷൻ ക്യാമ്പസിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് കണ്ണൂർ ചിന്മയ ബാലഭവനിൽ ഗുരുപാദുക പൂജ, ഗുരുസ്‌തോത്രം, ചിന്മയാഷ്ടകം, ഗുരുപാദുക സ്‌തോത്രം, ചിന്മയ അഷ്ടോത്തര നാമാവലി അർച്ചന, സമ്പൂർണ്ണ ഗീതാ പാരായണം, ഭജന, ആരതി എന്നിവ നടന്നു. തുടർന്ന് ദിശ ചൈതന്യ, സമാധി ദിന അനുസ്മരണ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് കണ്ണൂർ മൂകാംബിക ബാലികാ സദനത്തിൽ അന്നദാനവും ഉണ്ടായിരുന്നു. കെ.കെ രാജൻ, മഹേഷ് ചന്ദ്ര ബാലിഗ, വിനീഷ് രാജഗോപാൽ, ഇ. വിജയകുമാർ, സലില സുരൻ, സരസ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |