പയ്യന്നൂർ: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സരിൻ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജി. അശ്വിൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി മോഹനൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.എം ജ്യോതി, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അനി, ജില്ലാ എം.സി.എച്ച് ഓഫീസർ ഇൻ ചാർജ്ജ് പി.ടി ഗീത, പബ്ലിക് ഹെൽത്ത് നഴ്സ് എ. ലത, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.എ ഷബീർ സംസാരിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആർ. ജയകാന്ത്, ഗൈനക്കോളജിസ്റ്റ് ഡോ. പി.കെ ശില്പ എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |