തളിപ്പറമ്പ്: കഴിഞ്ഞ ദിവസം കർണാടക അതിർത്തിയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുപ്പം പുഴ കരകവിഞ്ഞ് പാലത്തിന് സമീപത്തെ വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി, തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എസ് റിയാസ്, വി. താജുദ്ദീൻ, കെ. അയ്യൂബ് അബ്ദുറഹിമാൻ സോണി,
സി.പി ഷൗക്കത്തലി, കെ. അബൂട്ടി കുപ്പം എന്നിവരാണ് സന്ദർശിച്ചത്. കുപ്പം പാലം പണിയുമായി ബന്ധപ്പെട്ട് കുപ്പം പുഴയിൽ അടിഞ്ഞു കിടക്കുന്ന മണ്ണ് ഇതുവരെ നീക്കം ചെയ്യാത്തതാണ് പുഴയിൽ നിന്നുള്ള വെള്ളം കയറാൻ കാരണമായത്.
എത്രയും പെട്ടെന്ന് മണ്ണ് നീക്കം ചെയ്യുന്നതിനു വേണ്ട നടപടി ക്രമങ്ങൾ അധികൃതർ നടത്തണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |