
പടന്നക്കാട്: ഈ വർഷത്തെ കാസർകോട് ജില്ലാ അദ്ധ്യാപക വിദ്യാർത്ഥി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് വി.പി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി രമേശൻ സമ്മാനദാനം നിർവഹിച്ചു. കാസർകോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. രഘുരാമ ഭട്ട് മുഖ്യാതിഥിയായി. ഈ വർഷത്തെ കലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ് 106 പോയിന്റുകളുമായി ആതിഥേയരായ എസ്.എൻ ടി.ടി.ഐ നീലേശ്വരവും ടി.ടി.ഐ ടി.ടി.സി നായന്മാർമൂലയും പങ്കിട്ടെടുത്തു. 104 പോയിന്റുമായി കാസർകോട് ഡയറ്റ് രണ്ടാം സ്ഥാനം നിലനിർത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എം സുരേഷ് കുമാർ സ്വാഗതവും എസ്.എൻ എ.യു.പി പ്രധാന അധ്യാപിക യു. പ്രീതി നന്ദിയും പറഞ്ഞു. ടി.ടി.ഐ കലോത്സവത്തിൽ ജേതാക്കളായ എസ്.എൻ ടി.ടി.ഐ പടന്നക്കാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |