SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

ഓണക്കനി നിറ പൊലിമ

ph-1

കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് കൃഷി ചെയ്ത് ഓണക്കനി നിറ പൊലിമയിൽ മികച്ച വിളവുമായി കുടുബശ്രീ. ജില്ലയിലെ വിവിധ സി.ഡി.എസുകളിലായി 1697 ജെ.എൽ.ജി ഗ്രൂപ്പുകൾ 1169 ഏക്കർ സ്ഥലത്ത് ഓണക്കനിയും 1009 ജെ.എൽ.ജികൾ 450 ഏക്കർ സ്ഥലത്ത് നിറ പൊലിമയും കൃഷി ചെയ്തു. ഓണക്കനിയുടെ ഭാഗമായി വിവിധതരം പച്ചക്കറികളും നിറ പൊലിമയുടെ ഭാഗമായി ആഫ്രിക്കൻ മാരി ഗോൾഡ് അടക്കമുള്ള പൂക്കളുമാണ് കൃഷി ചെയ്തത്. കുടുംബശ്രീ ജെ.എൽ.ജികൾക്ക് ആവശ്യമായ ബാങ്ക് വായ്പ്പ, പലിശ സബ്‌സിഡി, എന്നിവ കുടുംബശ്രീയിലൂടെ ലഭ്യമാക്കി. ജെ.എൽ.ജികൾ, ഇന്റഗ്രേറ്റഡ് ഫാർമിംഗ് ക്ലസ്റ്റർ, പ്രൊഡ്യൂസർ ഗ്രൂപ്പുകൾ ഉത്പ്പാദിപ്പിക്കുന്ന വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളും വിൽപനയ്ക്ക് തയാറായി. കുടുംബശ്രീ ഓണം വിപണന മേളകളിലൂടെ ഈ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL