
പാനൂർ:എസ്.എൻ.ഡി.പി യോഗം കൈവേലിക്കൽ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ശാഖ പരിധിയിലെ 160 ഓളം കുടുംബാംഗങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കൈവേലിക്കൽ ശാഖ പ്രസിഡന്റ് വി.രാജൻ അദ്ധ്യക്ഷത വഹിച്ചു.പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് വി.കെ.ജനാർദ്ദനൻ മാസ്റ്റർ , വാർഡ് മെമ്പർ എ.കെ.സനില,വനിത സംഘം പ്രസിഡന്റ് എ.കെ.വിനയ. യൂണിയൻ കൗൺസിലർ ടി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു ശാഖ സെക്രട്ടറി പി.കുഞ്ഞിക്കുട്ടി സ്വാഗതവും പി.പി.സുകുമാരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |