SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.02 AM IST

അപകടമേഖലകൾ സന്ദർശിച്ച് അബിൻ വർക്കി, ടി​.കെ റോഡി​ലെ ചോരക്കറ മായും

dddddd
അപകട സ്ഥലങ്ങൾ അബിൻ വർക്കി എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

ഇലന്തൂർ: തിരുവല്ല - കുമ്പഴ റോഡിൽ വാര്യാപുരത്തിനും ഇലന്തൂർ ജംഗ്ഷനും മദ്ധ്യേ അപകടം പതിവായ സ്ഥലങ്ങൾ അബിൻ വർക്കി എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. നിരന്തരം അപകടങ്ങളുണ്ടാകുന്ന പാലച്ചുവട് മുതൽ ശാലേം ജംഗ്ഷൻ വരെയുള്ള അപകടാവസ്ഥ നാട്ടുകാർ എം.എൽ.എയെ ബോദ്ധ്യപ്പെടുത്തി. പ്രദേശത്തെ അപകടാവസ്ഥ കേരളകൗമുദി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.

അടുത്തകാലങ്ങളിൽ ഇവിടെ ഉണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരണമടഞ്ഞതായും 10 വർഷത്തിനിടെ തുടർ വാഹനാപകടങ്ങളിൽ 10 പേർക്ക് ജീവാപായം സംഭവിച്ചതായും ജനപ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും ചൂണ്ടിക്കാട്ടി. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമറുകളിലേക്ക് വാഹനം ഇടിച്ചു കയറി വൈദ്യുതി പോസ്റ്റുകളും മറ്റും തകർന്നു. ദിവസങ്ങളോളം വൈദ്യുതി ബന്ധം നിലയ്ക്കുകയുണ്ടായി. വാഹനങ്ങളുടെ അമിത വേഗതയും റോഡിന്റെ വീതിക്കുറവും അശാസ്ത്രീയ നിർമ്മാണവും എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജു വെള്ളാപ്പള്ളിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ ടീച്ചർ, വികസന സമിതി അദ്ധ്യക്ഷൻ സാം ചെമ്പകത്തിൽ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.ഗിരീഷ് കുമാർ, യു.ഡി.എഫ് ചെയർമാൻ പി.എം.ജോൺസൺ​, ഗ്രാമപഞ്ചായത്ത് അംഗം മേഴ്‌സി ജോൺസൺ​, കോൺഗ്രസ് നേതാക്കളായ ഗോപിനാഥൻ നായർ, സുമേഷ് കുത്തു കല്ലുങ്കൽ, ഇ.എം.മാത്യു, തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

കരുതലുകൾ

1.പാലച്ചുവടിന് സമീപം റോഡിന് വീതിക്കുറവുള്ള ഭാഗം സംരക്ഷണഭിത്തി കെട്ടി വീതികൂട്ടുന്ന ജോലികൾ ആരംഭിക്കും.

2. അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കറുകളും സ്പീഡ് കൺട്രോൾ ബ്രേക്കർ ലൈറ്റുകളും സ്ഥാപിക്കും.

3. അപകട ഭീഷണി​യാകുന്ന ട്രാൻസ്‌ഫോർമർ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും.

പാലച്ചുവട് മുതൽ ശാലേം ജംഗ്ഷൻ വരെ അപകടത്തുരുത്ത്

അപകടരഹി​തമായ യാത്രയാണ് ലക്ഷ്യമി​ടുന്നത്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകിയി​ട്ടുണ്ട്.

അബി​ൻ വർക്കി​.എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL