
പാപ്പിനിശ്ശേരി: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി.ചന്ദ്രമതി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ബാലകൃഷ്ണൻ, പി.വി.അജിത , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.വി.സത്യൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് മെമ്പർമാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.പി.ശ്രീജയ തുടങ്ങിയവർ സംബന്ധിച്ചു. ആദ്യ വില്പന കെ.പി. വത്സലന് നൽകിയാണ് ഓണ ചന്ത ഉദ്ഘാടനം ചെയ്തത്. സി ഡി.എസ് ചെയർപേഴ്സൺ ബേബി സജിന സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇ.ടി.ബിനു നന്ദിയും പ്രകാശിപ്പിച്ചു. 21 മുതൽ, 24 തീയ്യതികളിൽ പഞ്ചായത്ത് ഓഫീസിന് സമീപവും 22, 23 തീയതികളിൽ പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപവുമാണ് കുടുംബശ്രീ ഓണച്ചന്ത തയ്യാറാക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |