
കാഞ്ഞങ്ങാട്: സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ കമ്മിറ്റി പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല കഥാകൃത്ത് പ്രൊഫ.അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രത്നാകരൻ പ്ലാത്തടം അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ചരിതവും നിയമാവലിയും എന്ന വിഷയത്തെ കുറിച്ച് കെ.സുകുമാരൻ ക്ലാസ്സെടുത്തു.ഗവ ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.കെ. റഹ്മത്തുള്ള,കാഞ്ഞങ്ങാട് ജനമത്രി പോലീസിലെ പ്രദീപ് കോതോളി, പ്രിയ ജോസ് എന്നിവർ ക്ലാസ്സെടുത്തു. സംഘടന ശാക്തീകരണത്തെക്കുറിച്ച് കെ.എസ്.സി എഫ് സംസ്ഥാന സെക്രട്ടറി ജോർജ് വർഗ്ഗീസ് സംസരിച്ചുു , എം.സി ചന്ദ്രശേഖരൻ വിഷയാവതരണം നടത്തി.എം.ഗംഗാധരൻ സ്വഗതവും എം.ജെ.ലൂക്കോസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |