SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

മത്സ്യ ഉത്പ്പന്നങ്ങളുമായി സാഫ് ഓണച്ചന്ത

ph-1

കണ്ണൂർ : ഓണാഘോഷത്തിന്റെ ഭാഗമായി സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ- സാഫിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റ് കോമ്പണ്ടിൽ ആരംഭിച്ച ഓണച്ചന്ത കണ്ണൂർ തഹസിൽദാർ രത്നേഷ് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ ഉത്പ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ സംരംഭങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും ഓണച്ചന്ത സഹായകരമാകുമെന്ന് തഹസിൽദാർ പറഞ്ഞു.വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന വിവിധതരം പലഹാരങ്ങൾ, കടൽ വിഭവങ്ങൾ, മത്സ്യ ഉത്പ്പന്നങ്ങൾ, മറ്റ് സാഫ് ഉത്പ്പന്നങ്ങൾ എന്നിവ ഓണച്ചന്തയിൽ ലഭ്യമാകും. ഗുണമേന്മയുള്ള നാടൻ വിഭവങ്ങളും വിവിധ ഭക്ഷ്യ ഉത്പ്പന്നങ്ങളും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. നോഡൽ ഓഫീസർ ജെ .ജെ. താര , സാഫ് അസി. നോഡൽ ഓഫീസർ പി.വി.മിനി നാരായണൻ, മിഷൻ കോർഡിനേറ്റർ പ്രസന്നൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL