
പയ്യന്നൂർ : രാമന്തളി ചിദംബരനാഥ് യു.പി.സ്‌കൂളിൽ ഓണ സമ്മാനമായി കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു .ഈ വർഷം പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കാണ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ സൈക്കിളുകൾ നൽകിയത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ.രാജൻ, കെ പി.ദിനേശൻ , വാർഡ് മെമ്പർ കെ.ചന്ദ്രൻ, എ.ഇ.ഒ, എം.എ.അബ്ദുൾ ബഷീർ , അഡ്വ: ശശി വട്ടക്കൊവ്വൽ, അഡ്വ: ഡി.കെ ഗോപിനാഥ്, കെ.വി.ബാബു, എം.കെ. നിമിത , മധു മാട്ടൂൽ, കക്കുളത്ത് അബ്ദുൾ ഖാദർ സംസാരിച്ചു. സ്‌കൂൾ മാനേജർ അഡ്വ: കെ.കെ. ശ്രീധരൻ സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.ജയരാജൻ നന്ദിയും പറഞ്ഞു. വിവിധ ഓണ പരിപാടികളും ഓണ സദ്യയും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |