
കാഞ്ഞങ്ങാട് :ഹൊസ്ദുർഗ് ലയൺസ് ക്ലബ് 115 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി.ക്ലബ്ബ് ഹാളിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോഡിനേറ്റർ നാസർ കൊളവയൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഡിസ്റ്റിക് സെക്രട്ടറി പി.വി.മധുസൂദനൻ, റീജിയണൽ എ.എം.ടി ബിന്ദു രഘുനാഥ്, സോൺ മ്യൂസിയം പി.കെ.ഗോപാലൻ, മുൻ പ്രസിഡന്റ് എൻ.വിനോദ് കുമാർ, ഡിസ്റ്റിക് കോഡിനേറ്റർ വി കുഞ്ഞമ്പു, പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡണ്ട് ടി പത്മനാഭൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പ്രദീപൻ സ്വാഗതവും പി.ബി.ഗുൽസാർ നന്ദിയും പറഞ്ഞു.കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സന്നദ്ധ പ്രവർത്തനത്തിനുള്ള സഹായധനവിതരണവും ചടങ്ങിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |