
ആലപ്പുഴ: ജെ.സി.ഐ പുന്നപ്രയുടെ അദ്ധ്യാപക പുരസ്‌കാരം ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി. എ. അഷ്‌റഫ് കുഞ്ഞ് ആശാന് സമ്മാനിച്ചു. പ്രസ്സ് ക്ലബ്ബ് ഹാളിൽ ജി. സുധാകരൻ എം.എൽ.എ പുരസ്‌കാരം കൈമാറി. ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് റിസാൻ എ. നസീർ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ പ്രസിഡന്റ് ശ്യാം മോഹൻ മുഖ്യപ്രഭാഷണം നടത്തി.സോൺ വൈസ് പ്രസിഡന്റ് സജിത്ത് ശ്രീകുമാർ, ജെ.സി.ഐ സെനറ്റർ ജി.അനിൽ കുമാർ, ഡോ.ടി.സുനിൽ കുമാർ, കമാൽ.എം.മാക്കിയിൽ, അഡ്വ.പ്രദീപ് കൂട്ടാല, ടി.എൻ.തുളസിദാസ്, ഫിലിപ്പോസ് തത്തംപള്ളി, മാത്യു തോമസ്, നസീർ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |