
കാട്ടാക്കട: ഓടുന്ന ട്രെയിനിൽ വെച്ച് അന്ധയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 30,000രൂപ പിഴയും വിധിച്ചു. തമിഴ്നാട് തിരുനെൽവേലി രാധാപുരം തിസഗ്യവിള കീഴാവൂർ നംബർ 8 നന്ദൻകുളത്ത് ലിംഗരാജ(46)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണം.
2021ആഗസ്റ്റ് 27നാണ് സംഭവം. ഗുരുവായൂരിൽ ട്രെയിനിൽ നിന്ന് വിവാഹാവശ്യത്തിന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവതിക്ക് കാഴ്ചിയില്ലെന്ന് മനസിലാക്കിയ പ്രതി, മറ്റൊരു കോച്ചിലെ ടിക്കറ്റുമായി യുവതിയുള്ള കോച്ചിലേക്ക് കയറുകയായിരുന്നു. ആലുവ മുതൽ കൊല്ലം വരെ യുവതിയെ പ്രതി പീഡിപ്പിച്ചു. തിരുവനന്തപുരത്തെത്തിയശേഷം മറ്റൊരു കോച്ചിലുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ച് യുവതി പീഡന വിവരം പറഞ്ഞു. തുടർന്ന് റെയിൽവേ പൊലീസും തമ്പാനൂർ റെയിൽവേ പൊലീസും ചേർന്ന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യൂഷൻ സാഹചര്യത്തെളിവുകൾ ഹാജരാക്കി. ഒപ്പം യുവതിക്ക് കാഴ്ച ശക്തിയില്ലാതിരുന്നതിനാൽ ശബ്ദം കേൾപ്പിച്ചാണ് യുവതിയിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി. അന്നത്തെ തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പ്രസാദ്,അഭിലാഷ് ഡേവിഡ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
ഫോട്ടോ: പ്രതി ലിംഗരാജ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |