SignIn
Kerala Kaumudi Online
Thursday, 08 October 2026 4.03 AM IST

ആദ്യ ഡബിൾ നേടി ദേവഹാര

d

കുന്നംകുളം: സ്‌കൂൾ കായിക മേളയിൽ ആദ്യ ഡബിളടിച്ച് വി.എസ്.ദേവഹാര. മറ്റത്തൂർ ശ്രീകൃഷ്ണ സ്‌കൂളിലെ എട്ടാംക്ലസ് വിദ്യാർത്ഥിനിയായ ദേവഹാര സബ് ജൂനിയർ വിഭാഗം ലോഗ് ജംപിലും 400 മീറ്റർ ഓട്ടത്തിലും സ്വർണം നേടിയാണ് താരമായി മാറിയത്. രാവിലെ ലോഗ് ജംപിൽ 4.31 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. വൈകിട്ട് പിറ്റിലെ സ്വർണനേട്ടത്തിന് പിന്നാലെ ട്രാക്കിലും സുവർണ നേട്ടം കൊയ്തു. കോടാലിയിൽ വലിയപറമ്പിൽ ആർട്ടിസ്റ്റായ ഷിജുവിന്റെയും ദീപയുടെയും മകളാണ്. സഹോദരൻ വെയിറ്റ്‌ലിഫ്റ്റിംഗ് താരമാണ്. ബിജു വർഗീസാണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL