വെള്ളറട: അതിർത്തിയിൽ എക്സൈസ് ഓഫീസില്ലാത്തതിനാൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം വ്യാപകമാകുന്നു. അതീവരഹസ്യമായി ഗോഡൗണൂകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടകാർക്ക് അവശ്യാനുസരണം എത്തിച്ചുകൊടുക്കുന്നതാണ് ലഹരി സംഘങ്ങളുടെ രീതി.
ഏറ്റവും കുടുതൽ കഞ്ചാവും ലഹരിയുള്ള പാൻ ഉത്പന്നങ്ങൾ വരെ അതിർത്തിയിലെ പനച്ചമൂട്- പുലിയൂർശാല എന്നീ മേഖലകളിലാണ് മൊത്തവ്യാപാരം നടക്കുന്നത്.
പനച്ചമൂട്ടിലെ പ്രധാന ചന്തദിവസം പുലർച്ച മുതൽ ചന്തക്കുള്ളിൽ തന്നെ പാൻ ഉത്പനങ്ങൾ വ്യാപകമായി വില്പന നടത്തുന്നുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൂടുതൽ യുവാക്കളും വിദ്യാർത്ഥികളുമാണ്. കവറിനു പുറത്ത രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പന്നങ്ങൾക്ക് നാലിരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്. കച്ചവടം വ്യാപകമായിട്ടും പൊലിസോ ആരോഗ്യവകുപ്പ് അതികൃതരോ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ ഗ്രാമത്തിലെ യുവാക്കളിലേറെയും വിവിധ മാരകരോഗങ്ങൾക്ക് അടിമകളാകും.
വെള്ളറടയിൽ എക്സൈസ് ഓഫീസ് വേണം
കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരിക്കച്ചവടം നിയന്ത്രിക്കാൻ കഴിയും. വല്ലപ്പോഴും അമരവിളയിൽ നിന്നുമെത്തുന്ന എക്സ്സൈസ് അതികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പടിയിലാവുന്നത് പതിവാണ്.
അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്തികൊണ്ടുവരാൻ ഒരു പ്രയാസവുമില്ലാത്ത സ്ഥിതിയാണ്. ഗ്രാമങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം തടയുന്നതിന് ഒരു പരിധിവരെ അതിർത്തിയിത്തലെ പരിശോധനകൾ സഹായിക്കുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |