SignIn
Kerala Kaumudi Online
Thursday, 08 October 2026 4.03 AM IST

അടച്ച് കെട്ടിയ റോഡ് തുറക്കുന്ന കാര്യത്തിൽ പഞ്ചായത്തിന് ഇരട്ടത്താപ്പ്

road

പുതുക്കാട് : 15 വർഷം മുമ്പ് ദേശീയപാത നാലുവരിയായി വികസിപ്പിച്ചപ്പോൾ പുതുക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് ദേശീയപാത അധികൃതർ അടച്ചു കെട്ടിയ പഞ്ചായത്ത് റോഡ് തുറന്നു കിട്ടേണ്ട കാര്യത്തിൽ ഇപ്പോഴത്തെ ഭരണ സമിതിയ്ക്കും ഇരട്ടത്താപ്പ്. 2016 ൽ റോഡ് തുറന്ന് കിട്ടുന്ന കാര്യത്തിൽ ബി.ജെ.പി പ്രവർത്തകർ ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് എൻ.എച്ച്.ഐ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതിനാൽ അധികം ആവശ്യമായ ഭൂമി പഞ്ചായത്ത് നൽകിയാൽ റോഡ് തുറന്ന് കൊടുക്കാമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രത്യേക യോഗം ചേർന്ന് തുടർ നടപടികൾക്കായി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. പിന്നീട് രാഷ്ട്രീയ സമർദ്ദത്തെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി പുറകോട്ടു പോയി.
ഇപ്പോൾ പുതുക്കാട് ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കുന്നതിനോടനുബന്ധിച്ച് പുതിയ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചപ്പോൾ അടച്ചു കെട്ടിയ റോഡ് തുറന്നു കിട്ടണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നു. തുടർന്ന് ബി.ജെ.പി അംഗം ജോയ്മഞ്ഞളി നൽകിയ കത്തിനെതുടർന്ന് പഞ്ചായത്ത് എകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. ആവശ്യം ദേശീയപാത അധികൃതരെയും ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവരെയും അറിയിക്കുന്നതിനും നേരിൽ കാണുന്നതിനും പഞ്ചായത്ത് ഭരണ സമിതി തയ്യാറാകാത്തതിൽ നാട്ടുകാർ ദുരുഹത ആരോപിക്കുന്നു.
നിലവിൽ സിഗ്‌നൽ ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരമായാണ് അടച്ചു കെട്ടിയ റോഡ് തുറന്നു നൽകണമെന്ന ആവശ്യം. ജംഗ്ഷനിൽ നിർമ്മാണം ആരംഭിക്കുമ്പോൾ ഉണ്ടാകാവുന്ന രുക്ഷമായ ഗതാഗത കുരുക്കിനും പരിഹാരമാണ് അടച്ച് കെട്ടിയ റോഡ് തുറന്നു കൊടുക്കുക എന്നത്. പഞ്ചായത്ത് റോഡ് ദേശീയപാതയിൽ ചേരുന്ന ഭാഗത്ത് സ്വകാരൃ വ്യക്തി റോഡ് കൈയേറി ടൈൽ വിരിച്ചിരുന്നു. പഞ്ചായത്തിന് കൺമുന്നിൽ നടന്ന കൈയേറ്റവും പഞ്ചായത്ത് അധികൃതർ കണ്ടില്ലന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL