SignIn
Kerala Kaumudi Online
Monday, 24 August 2026 1.22 AM IST

ഓട്ടോഗ്രാഫ് 83 കുടുംബ സംഗമം

kudumba-sangamam

കരിവെളളൂർ:എ.വി. സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ 1983 എസ്.എസ്.എൽ.സി ബാച്ച് ഓട്ടോഗ്രാഫ് 83 കുടുംബ സംഗമവും ഓണാഘോഷവും റിട്ട ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം.ബാലൻ ഉദ്ഘാടനം ചെയ്തു. ഓട്ടോഗ്രാഫ് പ്രസിഡൻ് എ.വി.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. കരിവെള്ളൂർ പെരളം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.വി.പ്രദീപൻ, സ്‌കൗട്ട് ആന്റ് ഗെയിഡ് ബുൾബുൾ സ്റ്റേറ്റ് കമ്മിഷണർ ജി.കെ. ഗിരിജ, കാലിഗ്രാഫി കലാകാരൻ തങ്കരാജ് കൊഴുമ്മൽ,കയ്യൂർ ചീമേനി പഞ്ചായത്തിലെ മികച്ച കർഷക പ്രീതാകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനവും നൽകി. കെ.പി.മുരളി, കെ.അനിൽകുമാർ, കെ.വി.അശോകൻ എന്നിവർ പ്രസംഗിച്ചു. തങ്കരാജ് കൊഴുമ്മലിന്റെ കാലിഗ്രാഫി ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. ജയപ്രകാശ് ഈയ്യക്കാടിന്റെ മ്യൂസിക് ഷോ, കലാപരിപാടികൾ,​ ഓണസദ്യ എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL