
മാഹി:പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഇതോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടികളും അരങ്ങേറി. തുടർന്നു ഓണസദ്യയും ഉണ്ടായി. പള്ളൂർ ആശുപത്രി മേധാവി ഡോ.സൈബുനിസ്സ ബീഗത്തിന്റെ അദ്ധ്യക്ഷതയിൽ മാഹി ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.പി.ബിജു, ഡോ.പുഷ്പ ദിനരാജ്, പി.പി.രാജേഷ് എന്നിവർ സംസാരിച്ചു. വിജിൻ അച്ചമ്പത്ത്, ഡോ.നമിത ജയരാജ്, ഡോ.ശ്രീദേവി, ശ്രീജ പാറമ്മൽ, കെ.പി.ഷീജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഡോ.സൈബുനിസ ബീഗം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |