
പഴയങ്ങാടി: മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാട്ടുമ്മൽ മോഹനൻ അനുസ്മരണം കെ.പി.സി സി അംഗം രാജീവൻ എളയവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധീർ വെങ്ങര അനുസ്മരണപ്രഭാഷണം നടത്തി. മാടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ കക്കോപ്രവൻ, മാടായി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി.കൃഷ്ണകുമാർ, പഴയങ്ങാടി അർബൻ
ബാങ്ക് ചെയർമാൻ കെ.വി.നന്ദനൻ, മാടായി മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് മണ്ണൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീരാഗ് ബാബു എന്നിവർ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിന് മുന്നോടിയായി പുഷ്പാർച്ചനയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |