
ആലക്കോട്: ടി.ടി.കെ ദേവസ്വം നൽകി വരുന്ന ശ്രീ രാജരാജേശ്വര കലാരത്ന പുരസ്‌കാരം 2026 പ്രഖ്യാപിച്ചു. പൗരാണിക കാലം മുതൽ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലെ കൊട്ടും പുറത്ത് നടക്കുന്ന ചടങ്ങിൽ നൽകി വരുന്ന വീരശൃംഖല പട്ടും വളയും ബഹുമതിയാണ് പ്രഖ്യാപിച്ചത്. കലാനിലയം ഗോപി ആശാൻ, (കഥകളി ), കോട്ടക്കൽ രവി ആശാൻ ( മദ്ദളം), കലാനിലയം ഉദയൻ നമ്പൂതിരി (ചെണ്ട), വി.പി.രാധാകൃഷ്ണൻ ( ക്ഷേത്ര ശിൽപി ) എന്നിവരെയാണ് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. ഒക്ടോബർ 11ന് തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര കൊട്ടും പുറത്ത് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പട്ടും വളയും നൽകി സ്ഥാനപ്പേര് വിളിച്ച് ആദരിക്കും.
കലാമണ്ഡലം നാരായണൻ നമ്പീശൻ, വേഴാപ്പറമ്പ് ചിത്രഭാനു നമ്പൂതിരി എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |