കൂത്തുപറമ്പ്: നിർമലഗിരി കോളേജിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെയും കെ.എസ്.യു നേതാക്കളെയും ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. രജീഷ് ബാബുവിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നിർമ്മലഗിരി കോളേജിൽ കെ.എസ്.യുവിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കൂട്ടുകെട്ട് നടപ്പിലാക്കുന്നത് എന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |