SignIn
Kerala Kaumudi Online
Saturday, 19 September 2026 3.40 AM IST

പെൻഷണേഴ്സ് സംഘ് ജില്ലാ വനിതാ സമ്മേളനം

vanitha
കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കണ്ണൂർ ജില്ലാ വനിതാ സമ്മേളനം ഇരിട്ടി നഗരസഭാ കൗൺസിലർ പി. വിനീത ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് കണ്ണൂർ ജില്ലാ വനിതാ സമ്മേളനം കീഴൂർ നിവേദിതാ വിദ്യാലയത്തിൽ ഇരിട്ടി നഗരസഭാ കൗൺസിലർ പി. വിനീത ഉദ്‌ഘാടനം ചെയ്തു. ജില്ലാ വനിതാകമ്മിറ്റി പ്രസിഡന്റ് കെ.കെ. ലതിക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രൻ മുഖ്യഭാഷണം നടത്തി. ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി വി.എസ് പ്രമീള, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. ഷൈജ, എൻ.ജി.ഒ സംഘ് ഇരിട്ടി വനിതാ കൺവീനർ വി. സതി, എൻ.ടി.യു സബ് ജില്ലാ ട്രഷറർ കെ. മായ, ബാലഗോകുലം ഇരിട്ടി താലൂക്ക് ഭഗിനി പ്രമുഖ് വിജയലക്ഷ്മി, എം.സി വത്സല, പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി എ.പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വനിതാ സമ്മേളനം ഇരിട്ടി നഗരസഭാ കൗൺസിലർ പി. വിനീത ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SANGHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL