തളിപ്പറമ്പ്: സർ സയ്യിദ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിലുള്ള കരിയർ സെമിനാർ 'കരിയർ ജ്വാല' സംഘടിപ്പിച്ചു. ടി.കെ ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ
സെമിനാർ ഉദ്ഘാടനം ചെയ്തു. സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ഇസ്മായിൽ ഓലായിക്കര അദ്ധ്യക്ഷത വഹിച്ചു. സർ സയ്യിദ് കോളേജ് മാനേജർ അഡ്വക്കറ്റ് പി മഹമൂദ് മുഖ്യാതിഥിയായി. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി മഹമൂദ് അള്ളാംകുളം പ്രസംഗിച്ചു. യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് പ്രശാന്ത് മോഹൻ സ്വാഗതവും സർ സയ്യിദ് കോളേജ് കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ ഡോ. ടി.എം.വി മുംതാസ് നന്ദിയും പറഞ്ഞു.
നിതിൻ നങ്ങോത്ത് പരിശീലനം നൽകി. 114 വിദ്യാർത്ഥികൾ കരിയർ സെമിനാറിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |