ഇരിട്ടി: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്കും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പഠന പ്രവർത്തനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് മീത്തലെ പുന്നാട് യു.പി സ്‌കൂളിൽ തുടക്കമായി. ഡിജിറ്റൽ സാക്ഷരത, സാങ്കേതികവിദ്യയിലുള്ള താൽപര്യം വളർത്തുക എന്നീ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി വാർഡ് കൗൺസിലർ സി.വി സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക സി.കെ അനിത, ഐടി കോഡിനേറ്റർ കെ.വി ദിവ്യ, സ്കൂൾ മാനേജർ പി.പി സദാനന്ദൻ, എം.പി.ടി.എ പ്രസിഡന്റ് എം. അഞ്ജു, പി.ടി.എ വൈസ് പ്രസിഡന്റ് പി.പി രാജേഷ്, ആർ അനൂപ്, സ്റ്റാഫ് സെക്രട്ടറി എം.കെ വിജീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |