
പേരാവൂർ: പേരാവൂർ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിപ്രകാരം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ഡോ.വി.ശിവദാസൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ.രജീഷ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷീബ ഗോപിനാഥ്, അബ്ദുൾ റഷീദ്, റാണി ടോമി, മെമ്പർമാരായ ജൂബിലി ചാക്കോ, കെ.സ്മിത, സെക്രട്ടറി ബാബു തോമസ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. വേണുഗോപാലൻ സംസാരിച്ചു. പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു. ഡിജിറ്റൽ ലൈബ്രറിയിൽ 16,000 ഓളം പുസ്തകങ്ങൾ ഇതിനകം ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |