SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

കെ.എസ്.ടി.എ മാർച്ചും ധർണയും

ksta

കണ്ണൂർ: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന ആവശ്യങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ മാർച്ചും ധർണയും നടത്തി.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക,പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക,പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം വി.കെ.സനോജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡണ്ട് കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.സി.സുനിൽ സ്വാഗതം പറഞ്ഞു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി ടി.ശ്രീജ,കെ.സി സുധീർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.രജില,കെ.രഞ്ജിത്ത്,വി.വി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു

പടം: ആഷ്‌ലി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL