
കല്ല്യാശ്ശേരി : ബാലസംഘം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കല്ല്യാശ്ശേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന പെൻസിൽ ഡ്രോയിംഗ് മത്സരം 27ന് രാവിലെ 10 മണിമുതൽ മാങ്ങാട് കൃഷ്ണപിള്ള മന്ദിരത്തിൽ നടക്കും.ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയും ആയിരുന്ന നായനാരുടെ വ്യത്യസ്തമായ ചിത്രങ്ങൾ ആണ് വരക്കേണ്ടത് . വരയ്ക്കാൻ ഉദ്ദേശിക്കുന്ന ഫോട്ടോ മത്സരാർത്ഥികൾക്ക് പ്രിന്റ് ചെയ്ത് കൊണ്ടുവന്ന് നോക്കി വരയ്ക്കാവുന്നതാണ്. ആറു വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3000 , 2000, 1000 വീതം ക്യാഷ് പ്രൈസും ട്രോഫിയും നൽകും.ഫോൺ:9633895788, 62826 04377.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |