SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

സൗജന്യ ഗ്യാസ്‌ട്രോ സർജറി പരിശോധനാ ക്യാമ്പ്

gastro

കണ്ണൂർ: ഉദരസംബന്ധമായ രോഗങ്ങൾ അലട്ടുന്നവർക്കും ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ട് രണ്ടാമതൊരു വിദഗ്ധ അഭിപ്രായം തേടുന്നവർക്കുമായി കണ്ണൂർ ആസ്റ്റർ മിംസിൽ 21 മുതൽ 30 വരെയായി സൗജന്യ ഗ്യാസ്‌ട്രോ സർജറി പരിശോധനാ ക്യാമ്പ് നടക്കും. രോഗികൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും തുടർപരിശോധനകൾക്ക് അത്യാധുനിക ലാബ്, റേഡിയോളജി പരിശോധനകൾ 20 ശതമാനം ഇളവുകളോടെയും ആശുപത്രിയിൽ ലഭിക്കും. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ.സംമ്രാട്ട് റേ, ഡോ.ബി.എൽ.അമിത് , ഡോ. റഹീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. രോഗലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ഫോൺ: +91 6235000532.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL