SignIn
Kerala Kaumudi Online
Monday, 21 September 2026 2.13 AM IST

ഡോ. പി.പി. ബാലന് സ്വീകരണം

sweekara
ഡോ. പി.പി ബാലൻ മാസ്റ്റർക്ക് സജീവ് ജോസഫ് എം.എൽ.എ ഉപഹാരം നൽകുന്നു

നടുവിൽ: കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി നിയമിതനായ മുൻ കില ഡയറക്ടറും ചപ്പാരപ്പടവ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. പി.പി ബാലൻ മാസ്റ്റർക്ക് നടുവിൽ പി.പി കൃഷ്ണൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെയും നടുവിൽ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണവും വികസന ചർച്ചയും നടന്നു. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി അദ്ധ്യക്ഷത വഹിച്ചു. കെ.പി കേശവൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി മാത്യു, ത്രേസ്യാമ്മ ജോസഫ്, ബിന്ദു ബാലൻ, സി.സി രാജൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ഷൈജ ഡൊമനിക്, ടി.സി രഞ്ചിത്ത്, ജോമോൾ ജിൽസാദ്, വാർഡ് മെമ്പർ പി.പി മുസ്തഫ സംസാരിച്ചു. ഡോ. ടി.പി രവീന്ദ്രൻ സ്വാഗതവും കെ. മൊയ്തീൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SWEEKARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL